കുവൈത്ത് സിറ്റി: വിന്റർ വണ്ടർലാൻഡ് നിർമാണ ജോലികൾ 92 ശതമാനം പൂർത്തിയായി. ബാക്കി നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഡിസംബർ അഞ്ചിന് പദ്ധതി തുറന്നേക്കുമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. സമയത്തിന് പൂർത്തിയാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
വിനോദങ്ങൾക്കുള്ള ആറു ഗെയിമുകൾ ഇതിനകം സൈറ്റിൽ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ ഗെയിം യന്ത്രങ്ങൾ വൈകാതെ സ്ഥാപിക്കും. ഇവ സ്ഥാപിക്കുന്നതിനും മേൽനോട്ടത്തിനുമായി യു.കെയിൽ നിന്നുള്ള വിദഗ്ധ സംഘം എത്തും. പദ്ധതിപ്രവർത്തനം പരിശോധിക്കുന്നതിനായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വികസന പദ്ധതികളുടെ കമ്മിറ്റി ചെയർമാനുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, ധനമന്ത്രി അബ്ദുൽ വഹാബ് മുഹമ്മദ് അൽ റഷീദ് എന്നിവരും സംഘവും നേരിട്ടെത്തിയിരുന്നു. കുടുംബം, കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് വിനോദവും ആഹ്ലാദവും സമ്മാനിക്കുന്ന വിവിധ ഗെയിമുകളും സാഹസിക വിനോദങ്ങളും വിന്റർ വണ്ടർലാൻഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാബ് പാർക്ക് സൈറ്റിലാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.