കുവൈത്ത് സിറ്റി: സാഹസികതയും വിനോദവും ഒരുമിക്കുന്ന വിന്റർ വണ്ടർലാൻഡ് രണ്ടാം സീസണ് തുടക്കം. ആദ്യദിനത്തിൽത്തന്നെ നിരവധി ആളുകളാണ് വണ്ടർലാൻഡ് സന്ദർശിച്ചത്.
സമയം ചെലവഴിക്കാനും മനോഹരമായ അന്തരീക്ഷം ആസ്വദിക്കാനും ഇതുവഴി കഴിയുമെന്ന് സന്ദർശകർ വ്യക്തമാക്കി. ഉദ്ഘാടന ഭാഗമായി വ്യത്യസ്തമായ പരിപാടികൾ ഒരുക്കിയിരുന്നു. രണ്ടാം സീസണിൽ പ്രതിദിന സന്ദർശകരുടെ ശേഷി 15,000 ആയി വർധിപ്പിച്ചു. പ്രവർത്തന മേഖലയിൽ 70 ശതമാനം വർധനവും സൃഷ്ടിച്ച് 75,000 ചതുരശ്ര മീറ്ററിൽ നിന്ന് 130,000 ചതുരശ്ര മീറ്ററാക്കി. വിനോദങ്ങൾക്കൊപ്പം ഭക്ഷണവും പാനീയങ്ങളും ആസ്വദിക്കാനും സന്ദർശകർക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനുമുള്ള ഇടങ്ങളും വിന്റർ വണ്ടർലാൻഡിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.