വ​രു​ന്നു വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ്

കു​വൈ​ത്ത് സി​റ്റി: വി​നോ​ദം കു​ടു​ത​ൽ ആ​ഹ്ലാ​ദ​ക​ര​മാ​ക്കാ​ൻ വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് വ​രു​ന്നു. വി​ന്റ​ർ വ​ണ്ട​ർ​ലാ​ൻ​ഡ് കു​വൈ​ത്ത് പ്രോ​ജ​ക്ട് ഈ ​വ​ർ​ഷം ശൈ​ത്യ​കാ​ല​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ തു​റ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ സെ​ന്റ​ർ അ​റി​യി​ച്ചു.

ഷാ​ബ് പാ​ർ​ക്ക് സൈ​റ്റി​ലാ​ണ് പ​ദ്ധ​തി. ടൂ​റി​സം എ​ന്റ​ർ​പ്രൈ​സ് ക​മ്പ​നി​യും വി​നോ​ദ വ്യ​വ​സാ​യ വി​ദ​ഗ്ധ​രാ​യ അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​യും ത​മ്മി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ക​റാ​ർ ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര മ​ന്ത്രി ​ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കും കീ​ഴി​ലാ​ണ് പ​ദ്ധ​തി. ധ​ന​മ​ന്ത്രി​യും സാ​മ്പ​ത്തി​ക കാ​ര്യ, നി​ക്ഷേ​പ സ​ഹ​മ​ന്ത്രി​യു​മാ​യ അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ റ​ഷീ​ദും സം​ഘ​വു​മാ​ണ് പ​ദ്ധ​തി​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. 

Tags:    
News Summary - Winter wonderland is coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.