Posted On
date_range Updated On
date_range വ്യാപക സുരക്ഷ പരിശോധന, അറസ്റ്റ്
കുവൈത്ത് സിറ്റി: സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്തൽ, നിയമലംഘകർക്കെതിരെ നടപടിയെടുക്കൽ എന്നിവയുടെ ഭാഗമായി കുവൈത്തിൽ വ്യാപക സുരക്ഷ പരിശോധന.
ശനിയാഴ്ച ആഭ്യന്തര മന്ത്രാലയം രാജ്യവ്യാപകമായി സുരക്ഷാ പരിശോധന നടത്തി. ലഹരിമരുന്നുകൾ കൈവശം വെച്ച നാല് പേരെയും, മദ്യവുമായി ഒരാളെയും, അസ്വാഭാവികമായ അവസ്ഥയിൽ കണ്ടെത്തിയ രണ്ട് പേരെയും, ക്രിമിനൽ കുറ്റകൃത്യങ്ങളിൽ തിരയുന്ന രണ്ട് പേരെയും, സുരക്ഷാ കാരണങ്ങളാൽ തിരയുന്ന 125 പേരെയും പരിശോധനയിൽ അറസ്റ്റ് ചെയ്തു.
തിരിച്ചറിയൽ കാർഡുകൾ ഇല്ലാത്ത 25 പേരെയും പിടികൂടി. നിയമനടപടികൾക്കായി അധികൃതർ തിരയുന്ന എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ഉപേക്ഷിക്കപ്പെട്ട 13 വാഹനങ്ങൾ നീക്കം ചെയ്തു. ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ 23 വാഹനങ്ങൾ കണ്ടുകെട്ടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.