ലോക്ഭവനില്‍ മാംസാഹാര വിലക്ക്: ഇന്‍കാസ് പ്രതിഷേധിച്ചു

കുവൈത്ത്‌സിറ്റി: ലോക്ഭവനില്‍ മാംസാഹാരം പാകം ചെയ്യരുതെന്ന കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ അറിയിപ്പില്‍ ഇന്‍കാസ് കുവൈത്ത് പ്രതിഷേധിച്ചു.

ലോക്ഭവന്റെ അടുക്കളയില്‍ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്നാണ് ഗവര്‍ണര്‍ സ്ഥാനമേറ്റെടുക്കും മുന്‍പേ നല്‍കിയിരിക്കുന്ന നിര്‍ദേശം. ചുമതലയേറ്റെടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ, കേരളത്തിന്റെ സാമൂഹിക സാഹചര്യം പോലും മനസ്സിലാക്കാതെ സംഘപരിപാറിന്റെ അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണന്ന് ഇന്‍കാസ് കുവൈത്ത് പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    
News Summary - Ban on non-vegetarian food in Lok Bhavan: INCAS protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.