ജോർഡൻ ദേവാലയം ആക്രമണം; കുവൈത്ത് അപലപിച്ചു

കുവൈത്ത് സിറ്റി: ജോർഡനിലെ കരക് ഗവർണറേറ്റിലെ ക്രൈസ്തവ ദേവാലയത്തിലുണ്ടായ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ആരാധനാലയങ്ങളെ ലക്ഷ്യമിടുന്നതും നിരപരാധികളായ ജനങ്ങളിൽ ഭീതി പരത്തുന്നതുമായ എല്ലാത്തരം അക്രമങ്ങളെയും ഭീകരവാദത്തെയും കുവൈത്ത് രാഷ്ട്രം ശക്തമായി തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ജോർഡന് കുവൈത്തിന്റെ പൂർണ ഐക്യദാർഢ്യം അറിയിച്ച മന്ത്രാലയം സുരക്ഷയും സ്ഥിരതയും നിലനിർത്താൻ സ്വീകരിച്ച എല്ലാ നടപടികളെയും പിന്തുണക്കുന്നതായും അറിയിച്ചു. ആരകമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് ആത്മാർത്ഥ അനുശോചനവും സഹതാപവും അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

വെള്ളിയാഴ്ചയാണ് കരക് ഗവർണറേറ്റിലെ ഹമൂദ് ദേവാലയത്തിൽ ആക്രമണമുണ്ടായത്. സംസ്കാരച്ചടങ്ങിനിടെ ആയുധധാരികൾ നടത്തിയ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ട്. ചുരുങ്ങിയത് 28 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ജോർഡനിലെ അൽ മംലക ടെലിവിഷനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

വാഹനത്തിലെത്തിയ ആക്രമികൾ അഞ്ചുമിനിറ്റോളം തുടർച്ചയായി വെടിയുതിർത്തശേഷം രക്ഷപ്പെട്ടതായി ദൃക്സാക്ഷി പറഞ്ഞു. സംഭവസമയത്ത് പള്ളിക്കകത്തും പരിസരത്തുമായി 150 മുതൽ 200 വരെ ആളുകളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല.

Tags:    
News Summary - Attack on Jordan church: Kuwait condemns the incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.