ലോകാരോഗ്യ സംഘടന ഒാഫിസ്​ കുവൈത്തിൽ ഉടൻ തുറക്കും

കു​വൈ​ത്ത്​ സി​റ്റി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കു​വൈ​ത്തി​ലെ സ്ഥി​രം ഒാ​ഫി​സ്​ വൈ​കാ​തെ തു​റ​ക്കും. ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ അ​റി​യി​ച്ച​താ​ണി​ത്. ത​യാ​റെ​ടു​പ്പു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വെ​ബ്​​സൈ​റ്റി​ൽ കു​വൈ​ത്തി​െൻറ സ​ഹ​ക​ര​ണം വ്യ​ക്ത​മാ​ക്കു​ന്ന പേ​ജ്​ അ​നു​വ​ദി​ച്ച​ത്​ സ​ന്തോ​ഷ​ക​ര​മാ​ണ്.

1960ൽ ​അം​ഗ​ത്വം നേ​ടി ആ​റു​​പ​തി​​റ്റാ​ണ്ട്​ പി​ന്നി​ടു​േ​മ്പാ​ൾ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യു​ള്ള കു​വൈ​ത്തി​െൻറ ഉ​റ​ച്ച ബ​ന്ധ​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ബാ​സി​ൽ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​രെ​യും യ​മ​ൻ, സി​റി​യ, ല​ബ​നാ​ൻ, ആ​​ഫ്രി​ക എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ർ​ഷ ബാ​ധി​ത​രെ​യും സ​ഹാ​യി​ക്കാ​നു​ള്ള കു​വൈ​ത്തി​െൻറ ശ്ര​മ​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ്​ ഡ​ബ്ല്യു.​എ​ച്ച്.​ഒ വെ​ബ്​​സൈ​റ്റി​ലെ കു​വൈ​ത്ത്​ പേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ആ​രോ​ഗ്യ​സു​ര​ക്ഷാ​രം​ഗ​ത്ത് സു​സ്ഥി​ര വി​ക​സ​നം സാ​ധ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു കു​വൈ​ത്തു​മാ​യി കൈ​കോ​ർ​ക്കു​മെ​ന്ന് ഡ​ബ്ല്യു.​എ​ച്ച്.​ഒ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​ക്ക്​ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​ന്ന 20 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കു​വൈ​ത്തു​ണ്ട്. സം​ഘ​ട​ന​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ വ​ർ​ഷം കു​വൈ​ത്ത് 40 ദ​ശ​ല​ക്ഷം ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.