Posted On
date_range Updated On
date_range ഭിന്നശേഷിക്കാർക്ക് വീൽചെയർ വിതരണം ചെയ്യും
കുവൈത്ത് സിറ്റി: അവശതയനുഭവിക്കുന്നവർക്ക് ആശ്വാസവുമായി കുവൈത്തിലെ തലശ്ശേരി നിവാസികളുടെ കൂട്ടായ്മയായ തലശ്ശേരി വെൽഫെയർ അസോസിയേഷൻ. ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി സംഘടന ഭിന്നശേഷിക്കാർക്ക് വീൽചെയറുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ശനിയാഴ്ച രാവിലെ 11ന് തലശ്ശേരി മുബാറക്ക് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാർക്കുള്ള വീൽചെയർ വിതരണം തലശ്ശേരി മുനിസിപ്പൽ വൈസ് ചെയർമാൻ വാഴയിൽ ശശി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.