കുവൈത്ത് സിറ്റി: വെൽെഫയർ കേരള കുവൈത്ത് ആറാം വാർഷികത്തിെൻറ ഭാഗമായ പൊതുസമ്മേളന ത്തിൽ കവി സച്ചിദാനന്ദനും വെൽഫെയർ പാർട്ടി കേരള ജനറൽ സെക്രട്ടറി കെ.എ. ഷഫീഖും മുഖ്യാത ിഥികളായി പങ്കെടുക്കും. നവംബർ 22ന് വൈകീട്ട് അഞ്ചിന് അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിലാണ് വാർഷിക പൊതുസമ്മേളനം. വാർഷികാഘോഷങ്ങൾക്ക് മൂന്നോടിയായി നിരവധി പരിപാടികളും നടക്കുന്നുണ്ട്.
നവംബർ ഒന്നിന് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ‘പ്രവാസം: ചരിത്രം, വർത്തമാനം, ഭാവി; സോഷ്യൽ ഓഡിറ്റിന് വിധേയമാകുന്നു’ എന്ന തലക്കെട്ടിൽ ഗവേഷണ പ്രബന്ധങ്ങളുടെ അവതരണം, ആൻറി-ഡ്രഗ് ആൻറി ആൾക്കഹോൾ വാക്കത്തൺ, വനിത സംരംഭകത്വ ശിൽപശാല, ഫുട്ബാൾ ടൂർണമെൻറ്, പെയിൻറിങ് മത്സരം തുടങ്ങി വിവിധയിനം പരിപാടികൾ നടത്തുന്നുണ്ട്. വാർഷികാഘോഷ ഉപഹാരമായി പ്രവാസികൾക്കായി നിരവധി പദ്ധതികളുടെ ഉദ്ഘാടനങ്ങളും നടക്കും. നാട്ടിലെയും കുവൈത്തിലെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന വാർഷികാഘോഷത്തിെൻറ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.