സിബി പി.ജെയെ കുവൈത്ത് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range സിബി പി.ജെക്ക് സ്വീകരണം നൽകി
കുവൈത്ത് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈത്ത് ഇടവകയുടെ പുതിയ വികാരിയായി ചുമതല ഏൽക്കുന്ന സിബി പി.ജെ കുവൈത്തിൽ എത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിബി പി.ജെക്ക് ഇടവക ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇടവക വൈസ് പ്രസിഡന്റ് കുരുവിള ചെറിയാൻ , സെക്രട്ടറി റെജു ഡാനിയേൽ ജോൺ, ട്രഷറർ ബിജൂ സാമുവേൽ, ജീസ് ജോർജ് ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.