നഴ്സറിയിൽ കുട്ടിയോട് മോശം പെരുമാറ്റം; അന്വേഷണം ആരംഭിച്ചു

കുവൈത്ത് സിറ്റി: നഴ്സറിയിൽ കുട്ടിയോട് ക്രൂരമായി പെരുമാറിയെന്ന് സംശയിക്കുന്ന വീഡിയോ വൈറലായതിനെത്തുടർന്ന് കുവൈത്തിൽ അന്വേഷണം. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാവിനെയും നഴ്സറി അധികൃതരെയും വിളിച്ചുവരുത്തിയതായി സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.

കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന പ്രവൃത്തികളോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്നും നിയമലംഘനം തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നഴ്സറികളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.

Tags:    
News Summary - Misbehavior with child at nursery; investigation launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.