ഇൻഫോക് ലോക മാനസികാരോഗ്യ ദിനാചരണം

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) സബാഹ് റീജിയന്റെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ‘വർക്ക്പ്ലേസ് സ്ട്രെസ് മാനേജ്മെൻറ്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ബോധവൽക്കരണ പരിപാടി ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ ഉദ്ഘാടനം ചെയ്തു.

ഇൻഫോക് സബാഹ് റീജിയൻ കൺവീനർ ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ചു. സൈക്യാട്രിസ്റ്റ് ഡോ. നീതു മറിയം ചാക്കോ ലോക മാനസികാരോഗ്യ ദിനത്തിൻറെ പ്രമേയമായത്തെ ആസ്പദമാക്കി സംസാരിച്ചു. സൈക്കോളജിസ്റ്റും ബിഹേവിയർ അനലിസ്റ്റുമായ റസിയ നിസാർ ജോലി സ്ഥലത്തെ സമ്മർദത്തിന്റെ കാരണങ്ങൾ, അതിന്റെ മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങൾ, സമ്മർദം തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രായോഗിക മാർഗങ്ങൾ എന്നിവ വിശദീകരിച്ചു.

ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ്, ട്രഷറർ മുഹമ്മദ് ഷാ, കോർ കമ്മിറ്റി അംഗം ഷൈജു കൃഷ്ണൻ, ലുലു മണി ഹെഡ് ഓഫ് ഓപ്പറേഷൻസ് കുവൈത്ത് ഷഫാസ് അഹമ്മദ്, ഡിജിറ്റൽ ചാനൽ അസിസ്റ്റന്റ് മാനേജർ ഡാനിയൽ അയ്യൂബ് എന്നിവർ ആശംസകൾ നേർന്നു. ഇൻഫോക് സബാഹ് റീജിയൻ ജനറൽ സെക്രട്ടറി ദിവ്യ എസ്. വിശ്വനാഥ് സ്വാഗതവും ട്രഷറർ അബ്രഹാം റോയ് നന്ദിയും പറഞ്ഞു. ജോ. കൺവീനർ ധന്യ മുകേഷ് അവതാരകയായി.

Tags:    
News Summary - INFOC observes World Mental Health Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.