ടെലികോം സേവനങ്ങൾക്കുള്ള ചെലവിൽ വർധന

കുവൈത്ത് സിറ്റി: കുവൈത്തിൽ ടെലികോം സേവനങ്ങൾക്കുള്ള ചെലവ് 7.8 ശതമാനം വർധിച്ചു. 2026-ലെ ആദ്യ പാദത്തിൽ ഇത് 483.2 ദശലക്ഷം കുവൈത്ത് ദീനാറിലെത്തി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഇത് 448.2 ദശലക്ഷം ദീനാറായിരുന്നു. അതേസമയം, കുവൈത്തിൽ മൊബൈൽ വരിക്കാരുടെ എണ്ണവും കുറഞ്ഞു. 2025 അവസാനത്തോടെ ഇത് 7.89 ദശലക്ഷമായി.

ഇന്റർനെറ്റ് വഴിയുള്ള ടെലികോം സേവനങ്ങൾ വര്‍ധിച്ചതോടെ, പരമ്പരാഗത അന്താരാഷ്ട്ര ഫോൺ കോളുകളുടെ എണ്ണവും ചെലവും ഗണ്യമായി കുറഞ്ഞു. ലാൻഡ്‌ലൈൻ കണക്ഷനുകളുടെ എണ്ണത്തിലും കുറവുണ്ടായതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Tags:    
News Summary - Increase in the cost of telecom services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.