ഖൈത്താനിൽ സുരക്ഷ പരിശോധന; നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: ഖൈത്താനിൽ സുരക്ഷാ കാമ്പയിൻ. പരിശോധനയിൽ നിരവധി അറസ്റ്റുകൾ രേഖപ്പെടുത്തി. നിയമലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈത്ത് മുനിസിപ്പാലിറ്റി, ഫയർ ഫോഴ്‌സ്, പരിസ്ഥിതി പബ്ലിക് അതോറിറ്റി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ജോലിയിൽ നിന്ന് ഒളിച്ചോടിയതിനും താമസ കാലാവധി കഴിഞ്ഞതിനും 65 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിസ കാലാവധി കഴിഞ്ഞതിന് ഏഴ് പേരെയും, രാജ്യത്ത് പ്രവേശിക്കുന്നത് വിലക്കുള്ള ഒരാളെയും, കടം വാങ്ങിയതിന് അറസ്റ്റ് വാറണ്ടുള്ള മൂന്ന് പേരെയും പിടികൂടി.

മയക്കുമരുന്ന് കേസിലും മോഷണത്തിനും മറ്റൊരാൾക്ക് എതിരെ അറസ്റ്റ് ഉത്തരവുകൾ നടപ്പിലാക്കി. മദ്യപിച്ച ഒരാളെയും പിടികൂടി. 44 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട 33 വാഹനങ്ങൾ പിടിച്ചെടുത്തു. വാണിജ്യ കടകളിൽ 13 തൊഴിൽ നിയമ ലംഘനങ്ങൾ രേഖപ്പെടുത്തി. 43 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 25 മുന്നറിയിപ്പുകൾ നൽകി.

വൈദ്യുതി മീറ്ററുകളിൽ കൃത്രിമം കാണിച്ചതിനും വഞ്ചനക്കും വൈദ്യുതി മോഷണത്തിനും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം രണ്ട് ലംഘനങ്ങൾ രേഖപ്പെടുത്തി. വിലകൾ, പ്രത്യേക ഓഫറുകൾ, ഇൻവോയ്‌സുകൾ, ഉൽപ്പന്ന വിവരങ്ങൾ, വാണിജ്യ ലൈസൻസുകൾ എന്നിവ ഉൾപ്പെടുന്ന 18 വാണിജ്യ നിയമലംഘനങ്ങൾ വാണിജ്യ വ്യവസായ കണ്ടെത്തി.

കുവൈത്ത് മുനിസിപ്പാലിറ്റി 108 കെട്ടിട നിയമ ലംഘനങ്ങൾ പുറപ്പെടുവിച്ചു. അനധികൃത റോഡ് ഉപയോഗത്തിന് മൂന്ന് നിയമ ലംഘന റിപ്പോർട്ടുകൾ നൽകി. ഏഴ് സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ഉപേക്ഷിക്കപ്പെട്ട 33 വാഹനങ്ങളും രണ്ട് ലോഡ് പച്ചക്കറികളും പഴങ്ങളും നീക്കം ചെയ്യുകയും ചെയ്തു.

Tags:    
News Summary - Security inspection in Khaitan; numerous violations detected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.