Posted On
date_range Updated On
date_range അശ്രദ്ധമായി വാഹനം ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: അശ്രദ്ധമായി വാഹനം ഓടിച്ച് പൊതുമുതലിന് നാശനഷ്ടമുണ്ടാക്കിയ ഡ്രൈവർ അറസ്റ്റിൽ. സാദ് അൽ അബ്ദുള്ളയിലാണ് സംഭവം. ഇയാളുടെ വാഹനം പിടിച്ചെടുത്തു നശിപ്പിച്ചു. ഗതാഗത സംബന്ധമായ പരാതികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വാട്‌സ്ആപ്പ് നമ്പറിലേക്ക് സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സഹിതം പരാതി ലഭിച്ചതിനെത്തുടർന്നാണ് നടപടി.
ഉടൻ പട്രോൾ സംഘം സംഭവസ്ഥലത്തെത്തി വാഹനത്തെയും ഡ്രൈവറെയും തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. അഭ്യാസപ്രകടനത്തിനിടെ ഇയാൾ സർക്കാർ സ്വത്തിന് കേടുപാടുകൾ വരുത്തിയതായി പരിശോധനയിൽ വ്യക്തമായെന്ന് അധികൃതർ അറിയിച്ചു.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഇത്തരം സംഭവങ്ങളുടെ വീഡിയോ ക്ലിപ്പുകൾ വകുപ്പിന്റെ ട്രാഫിക് പരാതികൾക്കായുള്ള വാട്‌സ്ആപ്പ് നമ്പറായ 99324092-ലേക്ക് അയക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.