കുവൈത്ത് സിറ്റി: വയനാട് ജില്ലയിലെ മേപ്പാടി–കള്ളാടി മേഖലയിലുണ്ടായണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായവർക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും പരിക്കുപറ്റിയവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനും സർക്കാർ ഇടപെടണമെന്നും ആവശ്യപെട്ടു.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയോടൊപ്പം പ്രതിസന്ധിഘട്ടങ്ങളിൽ മാനവികതയും ഐക്യദാർഢ്യവുമായി ദുരിതബാധിതർക്കൊപ്പം സമൂഹം ഒന്നായി നിൽക്കണമെന്ന് കല പ്രസിഡന്റ് അൻസാരി കടക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വോയ്സ് കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: വയനാട് മേപ്പാടി-കളളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ വോയ്സ് കുവൈത്ത് അനുശോചിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിൽ ഉണ്ടായ തീരാദു:ഖത്തിൽ വോയ്സ് കുവൈത്തും പങ്കുചേരുന്നു. ദുരന്തം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ആശ്രിതർക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കണം.
പരിക്കേറ്റവർക്ക് സർക്കാർ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും ധനസഹായവും ഉറപ്പുവരുത്തണം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനുവും പ്രസിഡന്റ് സുജീഷ്.പി ചന്ദ്രനും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.