കുവൈത്ത് സിറ്റി: രാജ്യത്തെ എല്ലാ ഇൻവെസ്റ്റ്മെൻറ് ഫ്ലാറ്റുകളിലെയും ജലത്തിെൻറ ഉപയോഗം അറിയുന്നതിന് മീറ്റർ ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി. ജല-വൈദ്യുതി മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ഇനത്തിൽപെട്ട എല്ലാ ഫ്ലാറ്റുകളിലും മീറ്റർ ബോർഡുകൾ സ്ഥാപിക്കും. വർധിപ്പിച്ച പുതിയ ജലനിരക്ക് ആഗ്സ്റ്റ് 22ന് പ്രാബല്യത്തിലാക്കുന്നതിെൻറ ഭാഗമായാണ് ഫ്ലാറ്റുകളിൽ മീറ്ററുകൾ ഘടിപ്പിക്കുന്നത്.
1000 ഗാലൻ ജലം സംഭരണശേഷിയുള്ള ഉപഭോക്താക്കൾക്ക് 800 ഫിൽസ് മുതൽ രണ്ട് ദീനാർ വരെ ജലനിരക്ക് വർധിപ്പിക്കാനാണ് തീരുമാനം. ഫ്ലാറ്റുകളിലേക്കാവശ്യമായ മീറ്ററുകൾ ആവശ്യപ്പെട്ടുള്ള നിരവധി അപേക്ഷകളാണ് മന്ത്രാലയത്തിന് ദിനംപ്രതി ലഭിക്കുന്നത്. ഓരോ ഫ്ലാറ്റിലും വെവ്വേറെ മീറ്റർ ബോർഡുകൾ സ്ഥാപിക്കപ്പെടുന്നതോടെ കെട്ടിട ഉടമകളുടെ സാമ്പത്തിക ബാധ്യത കുറയും. മീറ്റർ ബോർഡുകൾ പ്രാവർത്തികമാകുന്നതോടെ ജലോപയോഗം കുറയും. നേരത്തേ 60ഉം അതിൽ അധികവും ഫ്ലാറ്റുകളുള്ള കെട്ടിടങ്ങളിൽ മാത്രമേ ജലോപയോഗം കണ്ടെത്തുന്നതിനുള്ള മീറ്റർ ബോർഡുകൾ സ്ഥാപിച്ചിരുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.