കുവൈത്ത് സിറ്റി: കുവൈത്തിൽ നിരോധിത സംഘടനയായ ഹിസ്ബുല്ലയുമായി ബന്ധമുള്ള സംഘം പിടിയിൽ. അറസ്റ്റിലായ സംഘം രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്താനും സംഘടനയിൽ ചേരുന്നതിന് വ്യക്തികളെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
14 പൗരന്മാരും രണ്ട് ലബനീസ് പൗരന്മാരും അടങ്ങുന്നതാണ് പിടിയിലായ സംഘം. ഇവർ രാജ്യത്തിന്റെ പരമാധികാരം ലക്ഷ്യമിട്ട്, കുഴപ്പങ്ങൾ സൃഷ്ടിക്കാനും പൊതുക്രമം തകർക്കാനും സംഘടിത അട്ടിമറി പദ്ധതിക്കും ശ്രമിച്ചതായി അന്വേഷണങ്ങളിൽ കണ്ടെത്തി. ഇത് ദേശീയ സുരക്ഷക്ക് നേരിട്ടുള്ള ഭീഷണിയും പൗരന്മാരുടെയും താമസക്കാരുടെയും രാജ്യത്തിന്റെ വിഭവങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നും ആഭ്യന്തര മന്ത്രാലയം സൂചിപ്പിച്ചു.
സംഘത്തിൽനിന്ന് തോക്കുകളും വെടിക്കോപ്പുകളും, ആയുധങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ, ഡ്രോണുകൾ, പതാകകളും ചിത്രങ്ങളും ഭൂപടങ്ങൾ, മയക്കുമരുന്ന് വസ്തുക്കൾ, പണം എന്നിവ പിടിച്ചെടുത്തു. പിടിയിലായവരെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.