കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, കുവൈത്തിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് സൗദി അറേബ്യ വഴി നാട്ടിലേക്ക് മടങ്ങുന്നതിന് പ്രത്യേക ട്രാൻസിറ്റ് സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ പ്രവാസി പരിഷത്ത് കുവൈത്ത് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിന് നിവേദനം നൽകി.
സൗദി വഴിയുള്ള ട്രാൻസിറ്റ് സൗകര്യം ലഘൂകരിക്കൽ, ട്രാൻസിറ്റ് വിസ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കൽ, ഇന്ത്യയിലേക്ക് വിമാന സർവിസുകൾ ആരംഭിക്കൽ എന്നിവയിൽ ഇടപെടണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.