വാണിജ്യ വ്യവസായ മന്ത്രാലയം ഉദ്യോഗസഥർ പരിശോധനയിൽ

വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: ഭക്ഷവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വെട്ടിപ്പും കൃത്രിമത്വവും തടയുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രാലയം പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം ഹവല്ലി ഗവർണറേറ്റിൽ അടിയന്തര പരിശോധനാ സംഘം പരിശോധന നടത്തി.

ഗവർണറേറ്റിലെ നിരവധി വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്കായി 13 നോട്ടീസുകൾ നൽകി. ഭക്ഷ്യവില നിയന്ത്രണങ്ങൾ പാലിക്കാത്തത്, അംഗീകൃത വിലക്ക് മുകളിൽ സാധനങ്ങൾ വിൽക്കൽ, വില പ്രദർശിപ്പിക്കാത്തത് എന്നിങ്ങനെ പ്രധാന ലംഘനങ്ങൾ കണ്ടെത്തി.

പ്രമോഷണൽ ഓഫറുകൾ, ഇൻവോയ്‌സുകൾ നൽകുന്നതിൽ പരാജയം, ഉൽപ്പന്നങ്ങൾ എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് വ്യക്തമാക്കാത്തത് എന്നിവയാണ് മറ്റ് ലംഘനങ്ങൾ.

ഫർവാനിയ ഗവർണറേറ്റിൽ വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ 26 നിയമലംഘനങ്ങളും കണ്ടെത്തി.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാ മേഖലകളിലുമുള്ള വാണിജ്യ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പരിശോധന തുടരുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - The Ministry of Commerce and Industry continues inspections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.