Posted On
date_range Updated On
date_range തിങ്കളാഴ്ച ഒറ്റപ്പെട്ട ആക്രമണം
കുവൈത്ത് സിറ്റി: തിങ്കളാഴ്ച കുവൈത്തിനെ ലക്ഷ്യമാക്കിയത് നാല് ഡ്രോണുകൾ. രണ്ട് ഡ്രോണുകൾ തകർന്ന് വീണു. ഒന്ന് നശിപ്പിച്ചതായും ഒന്ന് ജനവാസമില്ലാത്തിടത്ത് പതിച്ചതായും സൈന്യം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ച ഏഴ് ഡ്രോണുകളെ വെടിവച്ചു വീഴ്ത്തിയതായി നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ.ജദാൻ ഫാദൽ പറഞ്ഞു.
കുവൈത്ത് അന്തരീക്ഷത്തിലും കുവൈത്ത് ടെറിട്ടോറിയൽ ജലത്തിലും റേഡിയേഷൻ റീഡിംഗുകൾ സാധാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.