ജ​ല, വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന: ല​ക്ഷ്യം ഉ​പ​ഭോ​ഗ​നി​യ​ന്ത്ര​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം

കുവൈത്ത് സിറ്റി: കുവൈത്തിൽ ജലം, വൈദ്യുതി നിരക്ക് വർധനകൊണ്ട് ലക്ഷ്യമാക്കുന്നത് ഉപഭോഗനിയന്ത്രണമെന്നു വൈദ്യുതി മന്ത്രാലയം. 
ജലത്തി​െൻറയും വൈദ്യുതിയുടെയും അമിതോപയോഗത്തിനെതിരെ വാർത്ത വിതരണ മന്ത്രാലയത്തി​െൻറ സഹകരണത്തോടെ ആരംഭിച്ച ബോധവത്കരണ കാമ്പയിൻ ഉദ്‌ഘാടനം ചെയ്യവേ ജലം-വൈദ്യുതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് ബുഷഹിരിയാണ് ഇക്കാര്യം പറഞ്ഞത്. വെള്ളവും വൈദ്യുതിയും നിത്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത സംഗതികളാണെങ്കിലും ഉപയോഗത്തിൽ മിതത്വം ശീലിക്കേണ്ടത് അത്യാവശ്യമാണെന്ന് തർഷീദ് കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അണ്ടർ സെക്രട്ടറി പറഞ്ഞു. അടുത്തമാസം നടപ്പാക്കുന്ന നിരക്ക് വർധനയുടെ ലക്ഷ്യം വരുമാനം കൂട്ടുക എന്നതിനേക്കാളേറെ ഊർജ കാര്യത്തിൽ മിതവ്യയം പ്രേരിപ്പിക്കലാണെന്നും അണ്ടർ സെക്രട്ടറി മുഹമ്മദ് ബുഷഹിരി പറഞ്ഞു.
 മേഖലയിലെ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തില്‍ ജലത്തി​െൻറയും വൈദ്യുതിയുടെയും ആളോഹരി ഉപയോഗം വളരെ കൂടുതലാണെന്നും  കുവൈത്തുള്‍പ്പെടെ മേഖലയില്‍ ഭാവിയില്‍ വന്‍ ജല ദൗര്‍ലഭ്യം അനുഭവപ്പെട്ടേക്കുമെന്നും അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകിയകാര്യം അണ്ടർ സെക്രട്ടറി എടുത്തുപറഞ്ഞു. 
വാർത്ത വിതരണ മന്ത്രാലയത്തി​െൻറ സഹകരണത്തോടെ വിവിധ പരിപാടികൾ ബോധവത്കരണ കാമ്പയി​െൻറ ഭാഗമായി അരങ്ങേറും. മേയ് 22 മുതലാണ് കുവൈത്തിൽ ജലം, വൈദ്യുതി നിരക്കുകൾ വർധിക്കുന്നത്. വാടക അപ്പാർട്ട്മ​െൻറുകളിലും വാണിജ്യ കെട്ടിടങ്ങളിലും കിലോവാട്ടിന് അഞ്ചു ഫില്‍സും വെള്ളത്തിന് ആയിരം ഗാലന് രണ്ടു ദീനാറുമാണ് വർധിത നിരക്ക്.
1966ന് ശേഷം ആദ്യമായാണ് കുവൈത്ത് ജലം, വൈദ്യുതി നിരക്കുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നത്.  
 

Tags:    
News Summary - water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.