കുവൈത്ത് സിറ്റി: ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പു നൽകി നാഷണൽ സൈബർ സുരക്ഷാ കേന്ദ്രം. ഓൺലൈനിൽ ഉള്ളടക്കം പങ്കിടുന്നതിന് മുമ്പ് അത് പരിശോധിച്ചുറപ്പിക്കാൻ കേന്ദ്രം ഉപയോക്താക്കളെ ഉണർത്തി.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കൃത്രിമബുദ്ധി (എ.ഐ) സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ആഗോള ആശങ്കകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നിർദേശം.
‘നിങ്ങൾ കാണുന്നതെല്ലാം യഥാർത്ഥമല്ല’ എന്ന് കേന്ദ്രം അതിന്റെ ബോധവൽക്കരണ സന്ദേശത്തിൽ മുന്നറിയിപ്പ് നൽകി. വളരെ ബോധ്യപ്പെടുത്തുന്നതും എന്നാൽ വ്യാജവുമായ ഓഡിയോ, വീഡിയോ, ഇമേജുകൾ സൃഷ്ടിക്കാൻ ഡീപ്ഫേക്കുകൾ ഉപയോഗപ്പെടുത്തുമെന്നും സൂചിപ്പിച്ചു.
തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തട്ടിപ്പുകൾ എന്നിവ പ്രചരിപ്പിക്കുന്നതിന് അത്തരം ഉള്ളടക്കം ഉപയോഗപ്പെടുത്താമെന്നും, ഇത് വ്യക്തികൾക്കും സമൂഹത്തിനും അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തെറ്റിദ്ധരിപ്പിക്കുന്ന ഡിജിറ്റൽ വസ്തുക്കൾ പ്രചരിപ്പിക്കരുത്. പങ്കിടുന്നതിന് മുമ്പ് ഉള്ളടക്കത്തിന്റെ ഉറവിടവും ആധികാരികതയും പരിശോധിക്കാൻ കേന്ദ്രം പൊതുജനങ്ങളോട് ഉപദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.