കുവൈത്ത് സിറ്റി: രാജ്യത്ത് വൻ പ്രതിഷേധങ്ങൾക്കും ജനാധിപത്യ പ്രക്ഷോഭങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഇടവരുത്തിയ വഖ്ഫ് ഭേദഗതി നിയമത്തെക്കുറിച്ച് കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) ചർച്ചാ സമ്മേളനം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സാൽമിയ ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം.
ശാന്തപുരം ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ ഡീൻ ഡോ. വി.എം. സാഫിർ വിഷയാവതരണം നടത്തും. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിക്കും. കുവൈത്തിലെ രാഷ്ട്രീയ സാമൂഹിക മത രംഗത്തെ സുരേഷ് മാത്തൂർ, ഫാറൂഖ് ഹമദാനി, വിനോദ് വലൂപ്പറമ്പിൽ, ലായിക് അഹ്മദ്, സത്താർ കുന്നിൽ, സി.പി. അബ്ദുൽ അസീസ്, മനാഫ് മാത്തോട്ടം, അബ്ദുൽ ഹമീദ് കൊടുവള്ളി, ഫൈസൽ മഞ്ചേരി, അബ്ദുൽ സലാം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
കെ.ഐ.ജി വൈസ് പ്രസിഡന്റ് അൻവർ സഈദ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സമ്മേളന സ്ഥലത്തേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.