വോളിബാൾ സൂപ്പർ ചാമ്പ്യൻഷിപ് സെമിയിൽ കുവൈത്ത്-അൽ അറബി ടീമുകളുടെ മത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range വോളിബാൾ സൂപ്പർ ചാമ്പ്യൻഷിപ് ഫൈനൽ നാളെ
കുവൈത്ത് സിറ്റി: പ്രാദേശിക വോളിബാൾ സൂപ്പർ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കുവൈത്ത്, അൽ ഖാദിസിയ ടീമുകൾ ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന സെമിയിൽ കുവൈത്ത് ടീം അൽ അറബിയെയും അൽ ഖാദിസിയ കസ്മയെയും തോൽപിച്ച് ഫൈനൽ യോഗ്യത നേടി. ആദ്യ മത്സരത്തിൽ മൂന്നു സെറ്റിൽ 25-17, 32-30, 25-19 എന്ന സ്കോറിനാണ് കുവൈത്ത് ടീമിന്റെ വിജയം.
രണ്ടാം മത്സരത്തിൽ 25-22, 25-22, 25-18 എന്ന സ്കോറിന് കസ്മയെ കീഴടക്കാൻ അൽ ഖാദിസിയക്ക് കഴിഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഫെഡറേഷൻ ഹാളിലാണ് ഫൈനൽ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.