Posted On
date_range Updated On
date_range ക്യാപിറ്റൽ ഗവർണറേറ്റിൽ ഫയർഫോഴ്‌സ് പരിശോധന: 90 സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിൽ കുവൈത്ത് ഫയർഫോഴ്‌സ് പരിശോധന. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 90 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഫയർഫോഴ്‌സ് ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട 208 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. സുരക്ഷാ, അഗ്നി പ്രതിരോധ ചട്ടങ്ങൾ ലംഘിക്കുന്ന കെട്ടിടങ്ങളും സ്ഥാപനങ്ങളും തിരിച്ചറിയുന്നതിനായി നടത്തിയ പരിശോധനാ കാമ്പയിനിനിടെയാണ് ഈ നടപടിയെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.