സിൽവർ സ്റ്റാർസ് സ്പോർട്ടിങ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി: സിൽവർ സ്റ്റാർസ് സ്പോർട്ടിംഗ് ക്ലബ് കുവൈത്തിന്റെ 2026–2027 വർഷത്തെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. യോഗത്തിൽ സുനിൽ രാജ് അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ- ഫിറോസ് ഖാൻ (പ്രസി) അനീഷ് വി.റാം (സെക്ര), വി.ടി.പ്രജീഷ് (ട്രഷ). എ.ശൈജൽ ഷാഹിൻ, മനോജ് പി. കുര്യാക്കോസ് (വൈസ് പ്രസി), കെ.എം. സലാവുദ്ദീൻ , പ്രജീഷ് കുമാർ (ജോ.സെക്ര), ഫൈസൽ പട്ടാണി (അസി. ട്രഷ), സുനിൽ രാജ് (സ്പോർട്ടിംഗ് ഡയറക്ടർ), ബിനു മാർക്കോസ് (ടീം മാനേജർ), ഹാരൂൺ അബ്ദുൽ ലത്തീഫ് (അസി. ടീം മാനേജർ, കെഫാക് മാനേജിംഗ് കമ്മിറ്റി അംഗം), മുഹമ്മദ് ഷാനി, എൻ.പി.പ്രസൂൺ (ടീം കോർഡിനേറ്റർ), പി. കെ. റമീസ്, അനീഷ് വി.റാം (മീഡിയാ ആൻഡ് പബ്ലിക് റിലേഷൻസ്), റെജി മാത്യു, എസ്.പാർഥൻ, റംഷാദ് (എക്സിക്യൂട്ടീവ് അംഗങ്ങൾ), ആശിഖ് റഹ്മാൻ കാദരി, ടി.കെ.വി.പ്രദീപ് കുമാർ, ജോർജ് വർഗീസ്, സഹീർ അലക്കൽ, ഷംസുദ്ദീൻ അടക്കാനി (രക്ഷാധികാരി).
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാമൂഹിക സേവന പ്രവർത്തനങ്ങൾ, അക്കാദമികൾ, ഇന്ത്യൻ എംബസി, കെഫാക് എന്നിവരുമായി സഹകരിച്ചു സോക്കർ ടൂർണമെന്റുകൾ വിപുലീകരിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.