വോയ്സ് കുവൈത്ത് വനിതവേദിയുടെ ഓണസദ്യ കൂപ്പൺ അനീജ രാജേഷ്

സുജീഷ് പി. ചന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു

വോയ്സ് കുവൈത്ത് ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു

കുവൈത്ത് സിറ്റി: വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന

ഓണോത്സവം - 2026ന്റെ ഓണസദ്യ കൂപ്പൺ വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് വോയ്സ് കുവൈത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുജീഷ് പി. ചന്ദ്രന് നൽകി പ്രകാശനം ചെയ്തു. ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, ട്രഷറർ നിതിൻ ജി.മോഹൻ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ് തുളസി, സെക്രട്ടറി രാജീവ് ശ്രീധരൻ, മുൻ പ്രസിഡന്റ് ജോയ് നന്ദനം, ജോയന്റ് ട്രഷറർ ചന്ദ്രു പറക്കോട്, ഉപദേശക സമിതി അംഗം സജയൻ വേലപ്പൻ, കേന്ദ്ര കമ്മിറ്റി അംഗം ഹരി ശ്രീനിലയം, ഫഹാഹീൽ യൂനിറ്റ് കൺവീനർ പ്രദീപ് സുബ്രഹ്മണ്യൻ, ഫഹാഹീൽ യൂനിറ്റ് ജോയന്റ് സെക്രട്ടറി ബിജു വി.ബി. ആചാരി, ഫഹാഹീൽ യൂനിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷാജി ഗംഗാധരൻ, സാൽമിയ യൂനിറ്റ് കൺവീനർ വസന്തകുമാർ കോയിത്തട്ട, സാൽമിയ യൂനിറ്റ് സെക്രട്ടറി എം.പി. വിനോദ്, പ്രോഗ്രാം ജനറൽ കൺവീനർ മിനികൃഷ്ണ, വനിതാവേദി ജനറൽ സെക്രട്ടറി എസ്. സുമലത, വനിതാവേദി ട്രഷറർ എം.ആർ. അജിത, വനിതാവേദി സെക്രട്ടറി അഞ്ജന പുരുഷോത്തമൻ, വനിതാവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടിനു സുജീഷ്, സുധ ഗോപി, ബിന്ദു രാജു, മഞ്ജുള സജയൻ, സ്മിത രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.

ആഗസ്റ്റ് 28 വെള്ളിയാഴ്ച മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ഓണോത്സവത്തിൽ വിവിധയിനം കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടാകും.

Tags:    
News Summary - വോയ്സ് കുവൈത്ത് ഓണസദ്യ കൂപ്പൺ പ്രകാശനം ചെയ്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.