കുവൈത്ത് സിറ്റി: സന്ദർശക വിസ നീട്ടിനൽകേണ്ടെന്ന നിർദേശത്തിൽ നേരിയ ഇളവ് അനുവദിക്കുന്നത് നിബന്ധനകളോടെ. മാനുഷികവും ആരോഗ്യ സംബന്ധവുമായ കാരണങ്ങൾക്കുവേണ്ടിയാണ് രണ്ടാഴ്ച കൂടി അധികം അനുവദിക്കുന്നതെന്ന് പാസ്പോർട്ട് പൗരത്വ കാര്യ അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ് പറഞ്ഞു. ഇതിന് അധികതുക ഫീസ് അടയ്ക്കുകയും വേണം. താമസ നിയമം കർശനമായി നടപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി ഖാലിദ് അൽ ജർറാഹ്, അണ്ടർ സെക്രട്ടറി ഇസ്സാം അൽ നഹാം എന്നിവരുടെ കർശന നിർദേശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആർക്കും ഇളവ് നൽകേണ്ടെന്നും താമസകാര്യ മന്ത്രാലയം സന്ദർശിക്കുന്ന ഏതൊരാൾക്കും ന്യായമായ കാര്യങ്ങൾ തടസ്സമില്ലാതെ നൽകാനുമാണ് നിർദേശം. നേരത്തേ രണ്ടുമാസം കൂടി നൽകുമായിരുന്ന അവസ്ഥക്കാണ് കഴിഞ്ഞയാഴ്ച ഇറക്കിയ ഉത്തരവിൽ തിരുത്തൽ വരുത്തിയത്. വിദേശികളുടെ സന്ദർശകവിസ പുതുക്കിനൽകരുതെന്ന് ആഗസ്റ്റ് അഞ്ചിന് ആഭ്യന്തര മന്ത്രാലയത്തിലെ പാസ്പോർട്ട് പൗരത്വകാര്യ അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് ഫൈസൽ അൽ നവാഫ് ഉത്തരവ് നൽകിയിരുന്നു. മൂന്നുദിവസം കഴിഞ്ഞ് ഇതിൽ നേരിയ ഇളവ് വരുത്തി പുതിയ ഉത്തരവ് ഇറക്കുകയായിരുന്നു. 14 ദിവസത്തേക്കുകൂടി നീട്ടിനൽകാൻ അനുവദിക്കുമെന്നായിരുന്നു പുതിയ തീരുമാനം. ഇതിെൻറ വിശദീകരണത്തിലാണ്, നിബന്ധനകളോടെയാണെന്നും അധിക ഫീസ് നൽകേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കിയത്. എത്ര തുകയാണ് അധിക ഫീസ് എന്ന് റിപ്പോർട്ടിൽ പറയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.