വിജയികൾ ട്രോഫിയുമായി
ബാലവേദി കുവൈത്ത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം കെ.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ബ്രയാൻ ബെൻസിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഞ്ജലിറ്റ രമേശ് സ്വാഗതം പറഞ്ഞു.
അബ്ബാസിയ മേഖലാ പ്രസിഡന്റ് നന്ദന ലക്ഷ്മി ബിജു റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചു. സാൽമിയ മേഖലാ സെക്രട്ടറി അയാൻ അരവിന്ദ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇംഗ്ലീഷിലും അബുഹലീഫ മേഖല സെക്രട്ടറി ഏബൽ അജി മലയാളത്തിലും വായിച്ചു.
കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, വനിതാ വേദി ജനറൽ സെക്രട്ടറി കവിത അനൂപ് എന്നിവർ സംസാരിച്ചു. റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പാട്രിയോട്ടിക് ഗ്രൂപ്പ് ഡാൻസ് കോമ്പറ്റീഷനിൽ ഫഹാഹീൽ മേഖലയിലെ ബാലവേദി ടീമുകൾ ഒന്നും രണ്ടും സമ്മാനങ്ങൾ കരസ്ഥമാക്കി. അബുഹലീഫ മേഖല റോക്സ്റ്റാർ ടീം മൂന്നാം സ്ഥാനം നേടി.
വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബാലവേദി ഫഹാഹീൽ മേഖല സെക്രട്ടറി ദേവനന്ദ ബിനു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.