മന്ത്രി അബ്ദുറഹ്മാൻ അൽ
മുതൈരി
കുവൈത്ത് സിറ്റി: ടൂറിസം, സാംസ്കാരിക, കല, വിനോദ പരിപാടികൾക്ക് ഏകീകൃത രൂപവുമായി ‘വിസിറ്റ് കുവൈത്ത്’ ഡിജിറ്റൽ പ്ലാറ്റ്ഫോം വരുന്നു.
ടൂറിസം, സാംസ്കാരികം, കല, വിനോദം തുടങ്ങിയ പൊതു പരിപാടികൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് ഇതുവഴി അപേക്ഷിക്കാമെന്ന് ഇൻഫർമേഷൻ ആൻഡ് കൾചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി അറിയിച്ചു. നവംബർ ഒന്നിന് ആരംഭിക്കുന്ന പ്ലാറ്റ്ഫോം ഇവന്റ് ലൈസൻസിംഗും അപേക്ഷ നടപടികളും കൂടുതൽ സുതാര്യവും വേഗതയാർന്നതുമാക്കും.
'വിസിറ്റ് കുവൈത്ത്' വഴി പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള എല്ലാ നടപടികളും ഒരൊറ്റ പോർട്ടലിൽ ഏകോപിപ്പിക്കാനാകും.
സാംസ്കാരികവും ടൂറിസവുമായി ബന്ധപ്പെട്ട മേഖലയുടെയും വളർച്ചക്കും സമ്പദ്വ്യവസ്ഥക്കും പദ്ധതി പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
പദ്ധതി കുവൈത്ത് വിഷൻ 2035 ഭാഗമായിട്ടാണ് നടപ്പാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിസ സംവിധാനവുമായി ‘വിസിറ്റ് കുവൈത്ത്’ സംയോജിപ്പിക്കുമെന്നും, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി സന്ദർശക വിസ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.