Posted On
date_range Updated On
date_range വിസക്കച്ചവടം: രണ്ടുപേർക്ക് ഒരു വർഷം തടവ്
കുവൈത്ത് സിറ്റി: വിസക്കച്ചവടവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾക്ക് കോടതി ഒരു വർഷം കഠിന തടവ് വിധിച്ചു. ഇന്ത്യക്കാരനെയും ഈജിപ്തുകാരനെയും കബളിപ്പിച്ചെന്ന പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. വൻതുക വാങ്ങി ഇവരെ കുവൈത്തിലേക്ക് കൊണ്ടുവരുകയും ജോലി നൽകാതിരിക്കുകയും ചെയ്തെന്നാണ് പരാതി.വ്യാജരേഖ ചമയ്ക്കൽ, മനുഷ്യക്കടത്ത്, തൊഴിൽ നിയമലംഘനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ പ്രോസിക്യൂഷൻ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.