താ​മ​സ-​തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘ​ന​ത്തി​ന് പി​ടി​യി​ലാ​യ​വ​ർ

കുവൈത്തിൽ തൊഴിൽ നിയമലംഘനം: 21 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: അബ്രാഖ് ഖൈതാന്റെ തെക്കുഭാഗത്ത് നടത്തിയ പരിശോധനയിൽ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 21 പേരെ അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റസിഡൻറ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ സുരക്ഷാ വിഭാഗമാണ് പരിശോധന നടത്തിയത്.

പിടിയിലായവരെ കൂടുതൽ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പരിശോധന തുടരുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Violation of labor law in Kuwait: 21 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.