മരിയ ജോർജ് ബീന ബിനോയി ബിതീഷ കീനേരി
കുവൈത്ത് സിറ്റി: വനിതവേദി കുവൈത്ത് റിഗായ് യൂനിറ്റ് സമ്മേളനം പ്രസിഡന്റ് അമീന അജ്നാസ് ഉദ്ഘാടനം ചെയ്തു. മരിയ ജോർജ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് കൺവീനർ അനീജാ ജിജു റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചക്ക് വനിത വേദി കുവൈത്ത് സെക്രട്ടറി ആശാലത ബാലകൃഷ്ണൻ മറുപടി പറഞ്ഞു.
കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഷെറിൻ ഷാജു, ബിന്ദുജ കെ.വി എന്നിവർ സംസാരിച്ചു. ബീന ബിനോയ്, മമിത പുലിക്കോട്, മിനുട്സ് നിമ്മി സുനിൽ, തുഷാര അരവിന്ദൻ, വി.സി. അമ്പിളി, രജനി സൈമൺ എന്നിവർ വിവിധ കമ്മിറ്റിക്കുവേണ്ടി പ്രവർത്തിച്ചു.
കേന്ദ്രം വയനാട് പുനർനിർമാണ സാമ്പത്തിക സഹായം അനുവദിക്കണമെന്നും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപടികളിൽ നിന്നും പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഷാബി രാജു അനുശോചന സന്ദേശം വായിച്ചു.
റിഗായ് യൂനിറ്റ് ജോ. കൺവീനർ റിനി ഷാജു സ്വാഗതവും മരിയ ജോർജ് നന്ദിയും പറഞ്ഞു.സമ്മേളനത്തിൽ പുതിയ കൺവീനറായി മരിയ ജോർജ്, ജോയന്റ് കൺവീനർന്മാരായി ബീന ബിനോയി, ബിതീഷ കീനേരി എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.