വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്) എട്ടാം വാർഷികവും ജനറൽ ബോഡിയും സംഘടിപ്പിച്ചു. കബ്ദ് റിസോർട്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഹമീദ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷൗക്കത്ത് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു.
റിയാസ് കാവുംപുറം, ഫഹദ് പള്ളിയാലിൽ, വാക് വനിത വിങ് പ്രതിനിധി അരുണിമ പ്രജുൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഫാസിൽ പാറമ്മൽ 2021-2024 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.
ചാരിറ്റി കൺവീനർ ഫാരിസ് കല്ലൻ വാക്ക് നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. വാക്ക് മെംബർമാർ ഒരുക്കിയ വ്യത്യസ്ത കലാപരിപാടികളും ഗെയിമുകളും അരങ്ങേറി.
2024-2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് റിയാസ് കാവുംപുറം നേതൃത്വം നൽകി. ശ്രീജിത്ത് വൈക്കത്തൂർ നന്ദി പറഞ്ഞു.
ഭാരവാഹികൾ: ഷമീർ വളാഞ്ചേരി (പ്രസി), ശ്രീജിത്ത് വൈക്കത്തൂർ (സെക്ര), ഫാസിൽ പാറമ്മൽ (ട്രഷ), ഫാരിസ് കല്ലൻ (ചാരിറ്റി കൺവീനർ), അബ്ദുൽ സമദ് കഞ്ഞിപ്പുര, അബ്ദുൽ ലത്തീഫ് പൈങ്കണ്ണൂർ (വൈ. പ്രസി), നദീർ കാവുംപുറം, ഫഹദ് പള്ളിയാലിൽ (ജോ. സെക്ര), ഹമീദ് വളാഞ്ചേരി, ഷൗക്കത്ത് വളാഞ്ചേരി, റിയാസ് കാവുംപുറം, ബാസിത് പാലാറ (രക്ഷാധികാരികൾ). ബേബി നൗഷാദ്, ഫക്രുദ്ദീൻ കുളമംഗലം, ഫസൽ കൊടുമുടി, ജുനൈദ് പൂക്കാട്ടിരി, പ്രജുൽ മാധവൻ (എക്സിക്യൂട്ടിവ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.