Posted On
date_range Updated On
date_range കുവൈത്തിലെ യു.എസ് എംബസി കോൺസുലാർ സേവനങ്ങൾ വിപുലീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ യു.എസ് എംബസി വിസ അപേക്ഷകർക്കായി കോൺസുലാർ സേവനങ്ങൾ വിപുലീകരിച്ചു. എല്ലാ വിഭാഗങ്ങളിലുമുള്ള വിസ അപേക്ഷകർക്കും ഇനി ഓൺലൈൻ സംവിധാനത്തിലൂടെ അഭിമുഖ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം.
അപ്പോയിന്റ്മെന്റ് ലഭ്യത അനുസരിച്ച് അപേക്ഷകർക്ക് ഇന്റർവ്യൂ തീയതി തെരഞ്ഞെടുക്കാനാകും. വിസ വിഭാഗവും ആവശ്യമായ രേഖകളും സംബന്ധിച്ച വിശദാംശങ്ങൾ എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാകുന്നതിനാൽ സംവിധാനം പരിശോധിക്കണമെന്നും എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.