കെ.​കെ.​എം.​എ ‘മ​സ്ജി​ദ് 2024'പ്ര​ഭാ​ഷ​ണ പ​രി​പാ​ടിയിൽ അ​ൻ​സാ​ർ ന​ന്മ​ണ്ട സം​സാ​രി​ക്കു​ന്നു

സ്നേ​ഹ​വും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും നി​ല​നി​ർ​ത്തു​ക -അ​ൻ​സാ​ർ ന​ന്മ​ണ്ട

കു​വൈ​ത്ത് സി​റ്റി: കെ.​കെ.​എം.​എ ‘മ​സ്ജി​ദ് 2024' പ്ര​ഭാ​ഷ​ണ പ​രി​പാ​ടി ജ​ഹ്റ​യി​ൽ ന​ട​ന്നു. അ​ൻ​സാ​ർ ന​ന്മ​ണ്ട മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വി​ത​ത്തി​ൽ സ്നേ​ഹ​വും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും നി​ല​നി​ർ​ത്തി ബ​ന്ധ​ങ്ങ​ളു​ടെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി. ജ​ഹ്‌​റ മ​സ്ജി​ദു​ൽ അ​ഖ​ലാ ളു​ഹൈ​രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കെ.​കെ.​എം.​എ കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​സ്ജി​ദ് ഇ​മാം ഇ​സാ അ​ലി അ​ൽ അ​ൻ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ ഡോ.​അ​ബ്ദു​ൽ ഹ​മീ​ദ്, ഷ​ബീ​ർ മ​ണ്ടോ​ളി, അ​ബ്ദു​ല്ല മൗ​ല​വി കാ​ര​ക്കു​ന്ന്, സ​ത്താ​ർ കു​ന്നി​ൽ, അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ദ​ക്കാ​നി, ശൈ​ഖ് ഹ​സ്സ​ൻ ബാ​ദു​ഷ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ൻ​സാ​ർ ന​ന്മ​ണ്ട​ക്കു​ള്ള സം​ഘ​ട​ന​യു​ടെ ഉ​പ​ഹാ​രം ഇ​സാ​അ​ലി അ​ൻ​സി കൈ​മാ​റി.

കെ.​കെ.​എം.​എ ‘മ​സ്ജി​ദ് 2024' സ​ദ​സ്സ്

കെ.​കെ.​എം.​എ വൈ​സ് ചെ​യ​ർ​മാ​ൻ എ.​പി അ​ബ്ദു​ൽ സ​ലാം, വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ബ​ഷീ​ർ, ബി.​എം. ഇ​ക്ബാ​ൽ, ന​വാ​സ് കാ​ദി​രി, എ​ച്ച്.​എ ഗ​ഫൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി റ​ഫീ​ഖ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബ്ദു​ൽ ക​ലാം മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Uphold love and human values ​​- Ansar Nanmanda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.