സുരക്ഷ പാലിക്കാത്ത സ്ഥാപനത്തിൽ നോട്ടീസ് പതിക്കുന്നു
Posted On
date_range Updated On
date_range സുരക്ഷ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈത്ത് സിറ്റി: സുരക്ഷ, അഗ്നി പ്രതിരോധ നിബന്ധനകൾ പാലിക്കാത്ത അഞ്ചു സ്ഥാപനങ്ങൾക്കെതിരെ ജനറൽ ഫയർ ഫോഴ്സ് നടപടി. നിയമലംഘനം കണ്ടെത്തിയ കാപിറ്റൽ ഗവർണറേറ്റിലെ അഞ്ചു സ്ഥാപനങ്ങൾ അധികൃതർ അടച്ചു പൂട്ടി. ജനങ്ങളുടെ ജീവനും സ്വത്തിനും സമൂഹ സുരക്ഷക്കും അപകടമുണ്ടാക്കുന്നതാണ് ലംഘനങ്ങൾ എന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇവ തിരുത്താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർ നടപടി സ്വീകരിക്കാത്തതിനാലാണ് അടച്ചുപൂട്ടൽ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.