ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ കുവൈത്ത് ഉസ്ബകിസ്താനെ നേരിടുന്നു
കുവൈത്ത് സിറ്റി: ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഉസ്ബകിസ്താനെതിരെ കുവൈത്തിന് വൻ തോൽവി. ഒന്നിനെതിരെ അഞ്ചു ഗോളിനാണ് നീലപ്പട കീഴടങ്ങിയത്. കളിയുടെ എല്ലാ മേഖലയിലും ഉസ്ബകിസ്താൻ ആധിപത്യം പുലർത്തി. ആദ്യ പകുതി അവസാനിക്കുേമ്പാൾ സ്കോർ ഏകപക്ഷീയമായ രണ്ടു ഗോൾ ആയിരുന്നു. ദിയോർബെക് റഖിംകുലോവ്, ഖൊജിമത് ഇർകിനോവ് (രണ്ടു ഗോൾ), ജസുർ ജലാലുദ്ദീനോവ്, ഉലുങ്ബെക് ഖൊഷിമോവ് എന്നിവർ ഉസ്ബകിസ്താനായി ഗോൾ നേടിയപ്പോൾ അബ്ദുൽ അസീസ് മഹ്റാൻ കുവൈത്തിെൻറ ആശ്വാസഗോൾ നേടി.
71 ശതമാനവും പന്ത് കൈവശംവെച്ചത് ഉസ്ബക് താരങ്ങളാണ്. അവർ പോസ്റ്റിലേക്ക് 11 ഷോട്ടുകൾ പായിച്ചപ്പോൾ കുവൈത്തിെൻറ മറുപടി ഒന്നുമാത്രമായിരുന്നു. ഏഴ് കോർണറുകൾ ഉസ്ബകിന് അനുകൂലമായപ്പോൾ കുവൈത്ത് ഭാഗത്ത് ഒന്നുപോലുമില്ല. തോറ്റെങ്കിലും ഡി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കുവൈത്ത് ഏഷ്യൻ കപ്പിന് യോഗ്യത നേടിയിട്ടുണ്ട്. മൂന്നു കളിയിൽ ഏഴു പോയൻറുമായി ഉസ്ബകിസ്താൻ ഒന്നാമതും ആറു പോയൻറുമായി കുവൈത്ത് രണ്ടാമതും നാലു പോയൻറുമായി സൗദി മൂന്നാമതുമാണ്.
എല്ലാ കളിയും തോറ്റ ബംഗ്ലാദേശിന് പോയെൻറാന്നുമില്ല. 2022 ജൂൺ ഒന്നുമുതലാണ് ഏഷ്യകപ്പ് ടൂർണമെൻറ്. നവംബർ 11ന് ചെക് റിപ്പബ്ലിക്കിെനതിരെയും 15ന് ലിേത്വനിയെക്കതിരെയും കുവൈത്ത് സൗഹൃദമത്സരം കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.