കുവൈത്ത് ചാരിറ്റി മേധാവിക്ക് യു.എൻ അഭയാർഥി ഏജൻസി പുരസ്കാരം കൈമാറുന്നു
കുവൈത്ത് സിറ്റി: ശൈഖ് അബ്ദുല്ല അൽനൂരി ചാരിറ്റി സൊസൈറ്റി ചെയർമാൻ ജമാൽ അൽനൂരിയെ യു.എൻ അഭയാർഥികൾക്കായുള്ള ഹൈകമീഷണർ ഫിലിപ്പോ ഗ്രാൻഡി(യു.എൻ.എച്ച്.സി.ആർ) ആദരിച്ചു. യു.എൻ.എച്ച്.സി.ആറുമായുള്ള പങ്കാളിത്തത്തിലൂടെ അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കുന്നതിന് കുവൈത്ത് ചാരിറ്റിയുടെ സംഭാവനകൾ കണക്കിലെടുത്താണ് ജനീവയിലെ യു.എൻ.എച്ച്.സി.ആർ ആസ്ഥാനത്ത് ആദരം ഒരുക്കിയത്.
ആദരം മാനുഷിക പങ്കാളിത്തത്തിനും സഹായങ്ങൾക്കുമുള്ള സംയുക്ത പരിശ്രമത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അൽ നൂരി പറഞ്ഞു.
യു.എൻ.എച്ച്.സി.ആറുമായും പ്രധാന മാനുഷിക ഏജൻസികളുമായും പങ്കാളിത്തവും ആശയവിനിമയവും നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ജോർദാനിലെയും ലബനാനിലെയും അഭയാർഥികളെയും കുടിയൊഴിപ്പിക്കപ്പെട്ടവരെയും സഹായിക്കുന്നതിനുള്ള സൊസൈറ്റിയുടെ ശ്രമങ്ങൾക്കും യു.എൻ ഏജൻസിയുമായുള്ള സഹകരണത്തിനുമുള്ള അംഗീകാരമാണ് ആദരമെന്ന് കുവൈത്ത് ചാരിറ്റി ഡയറക്ടർ ജനറൽ വലീദ് അൽ സെയ്ഫ് പറഞ്ഞു. ലോകമെമ്പാടുമുള്ള എല്ലാ ആവശ്യക്കാർക്കും സഹായം നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള കുവൈത്തിന്റെ ജീവകാരുണ്യ, മാനുഷിക സംരംഭങ്ങളെയും ശ്രമങ്ങളെയും അദ്ദേഹം സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.