Posted On
date_range Updated On
date_range നാടുകടത്തൽ കേന്ദ്രത്തിലെ ഇന്ത്യക്കാരുമായി ഇന്ന് രണ്ട് വിമാനങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങൾ ബുധനാഴ്ച നാട്ടിലേക്ക് പറക്കും. കുവൈത്ത് എയർ വേയ്സ്, ജസീറ എയർവേയ്സ് വിമാനങ്ങളിലാണ് ഉച്ചക്ക് ശേഷം 117 വീതം പോവുന്നത്. മധ്യപ്രദേശിലെ ഇൻഡോറിലേക്കാണ് ബുധനാഴ്ച ഉച്ചക്ക് ശേഷം പോവുന്നത്. അവിലെ രണ്ടാഴ്ച നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് വീടുകളിലേക്ക് അയക്കുക. കൂടുതലും ഉത്തരേന്ത്യക്കാരാണെങ്കിലും മലയാളികൾ ഉൾപ്പെടെ ഇൻഡോറിലേക്കുള്ള വിമാനത്തിൽ ഉള്ളതായാണ് അറിവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.