കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി നിർമിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന റോഡുകളിൽ ട്രക്കുകൾക്ക് പ്രത്യേക പാത വേണമെന്ന് നിർദേശം. കുവൈത്ത് എൻജിനീയറിങ് സൊസൈറ്റിയാണ് ഇൗ നിർദേശം മുന്നോട്ടുവെച്ചത്. നിലവിലുള്ള റോഡുകളിൽ ട്രക്കുകൾക്ക് സഞ്ചരിക്കാനുള്ള ലൈൻ നിർണയിക്കുകയും അതു കർശനമായി പാലിക്കണമെന്നും സൊസൈറ്റി സെക്രട്ടറി ഫഹദ് അൽ ഉതൈബി പറഞ്ഞു. തിരക്കേറിയ പാതകളിൽ ട്രക്കുകൾ സഞ്ചരിക്കുന്നതിന് സമയം നിർണയിച്ചിട്ടുണ്ടെങ്കിലും അതു കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇത് അപകടങ്ങൾക്ക് കാരണമാവുന്നു. റോഡുകളിൽ തിരക്ക് വർധിക്കാൻ കാരണമാവുന്നത് ട്രക്കുകളുടെ സാന്നിധ്യമാണ്. സമയക്രമം ലംഘിക്കുന്ന ട്രക്കുകൾക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.