മെഹ്ബൂല: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് കളിക്കളം കൂട്ടുകാർക്കായി വനിതാവേദിയുടെ നേതൃത്വത്തിൽ വിനോദവും വിജ്ഞാനവും കോർത്തിണക്കി ഏകദിന ക്യാമ്പ് നടത്തി. ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ മെഹ്ബൂലയിലെ സ്കൈ വേയ്സ് പാർട്ടി നടത്തിയ പരിപാടിയിൽ ട്രാസ്ക് വൈസ് പ്രസിഡൻറ് ഹേമചന്ദ്രൻ മച്ചാട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനോജ് കുരുംബയിൽ, കളിക്കളം കൺവീനർ ജോയൽ ജോസഫ് എന്നിവർ സംസാരിച്ചു. വനിതാവേദി ജനറൽ കൺവീനർ ഷൈനി ഫ്രാങ്ക് സ്വാഗതവും റിനി ഷിജു നന്ദിയും പറഞ്ഞു. ഹാഷിക് മുഹമ്മദ് (വ്യക്തിത്വ വികസനം), ടോണി ഗോൺസ്ലാവ്സ് (സംഗീതപാഠങ്ങൾ), കെ.കെ. ഷെമീജ് കുമാർ (നാടകം), ജയകുമാർ (ശാസ്ത്രീയ സംഗീതം), അന്ന (കല, കരകൗശലം), ഛായ താക്കർ (സാലഡ് മേക്കിങ്, ഫ്രൂട്ട് കാർവിങ്), സിൻ നിഷാദ് (സുമ്പ നൃത്തം) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഏഴുവയസ്സുമുതൽ 15 വയസ്സുവരെയുള്ള 150 ഓളം കുട്ടികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.