കുവൈത്ത് സിറ്റി: നീറ്റ് പരീക്ഷ പരീക്ഷക്കായി കുവൈത്തിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് മേഖലയിലെ യുദ്ധ സാഹചര്യം പരിഗണിച്ച് പരീക്ഷ കേന്ദ്രം മാറാൻ അടിയന്തിര അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർക്കും നിവേദനം നൽകി.
മേയ് മൂന്നിന് നടക്കുന്ന പരീക്ഷക്ക് കുവൈത്ത് സെൻ്റർ ഒന്നാം ഓപ്ഷനായി നൽകിയവർക്ക് നാട്ടിൽ നിന്നും കുവൈത്തിലേക്ക് തിരിച്ചുവരുന്നതിനും ഇന്ത്യൻ സെൻ്ററുകൾ ഒന്നാം ഓപ്ഷനായി നൽകിയവർക്ക് കുവൈത്തിൽ നിന്ന് നാട്ടിൽ പോകുന്നതിനും ഇപ്പോൾ പ്രതിസന്ധി നേരിടുകയാണ്.
കുവൈത്ത് വിമാന താവളവും, വ്യോമ പാതയും അടച്ചതിനാൽ സൗദി അറേബ്യ വഴി മാത്രമാണ് യാത്ര ചെയ്യാൻ കഴിയുന്നത്. ഉയർന്ന നിരക്കും, യുദ്ധം മൂലമുള്ള അനിശ്ചിതത്വവും യാത്രയിൽ ആശങ്ക സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം പ്രവാസി ലീഗൽ സെൽ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയത്.
വിഷയത്തിൽ കേന്ദ്ര സർക്കാറിൻ്റെ അടിയന്തിര ഇടപെടൽ പ്രതീക്ഷിക്കുന്നതായി ലീഗൽ സെൽ കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, പ്രസിഡണ്ട് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത് എന്നിവർ പറഞ്ഞു.
വിഷയത്തിൽ വിദ്യാർഥികൾ നേരിടുന്ന പ്രതിസന്ധി ‘ഗൾഫ് മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.