ലുലു ഗ്രൂപ്പ് ജി.സി.സി 'വേൾഡ് ഫുഡ് ഫെസ്റ്റിവലിന്' തുടക്കം

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ മേഖലയിൽ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തി ലുലു ഗ്രൂപ്പിൽ ജി.സി.സി വ്യാപകമായ 'വേൾഡ് ഫുഡ് ഫെസ്റ്റിവലിന്'തുടക്കം. അൽ റായി ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.

മെസാൻ ഹോൾഡിംഗ് ചെയർമാൻ മുൻതാസർ ജാസിം അൽ വാസൻ, അൽ ബഹാർ ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് അൽ ബഹാർ, അൽ ഹജേരി മാനേജിംഗ് ഡയറക്ടർ ബദർ എൻ.അൽ ഹജരി, ലുലു ഗ്രൂപ്പിന്റെ മുതിർന്ന മാനേജ്‌മെന്റ്, പ്രധാന പങ്കാളികൾ എന്നിവർ പങ്കെടുത്തു.

 

മേഖലയിലുടനീളം ബിസിനസും ഉപഭോക്തൃ ആത്മവിശ്വാസവും ശക്തമായി തിരിച്ചുവരുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. സർക്കാറും സ്വകാര്യ മേഖലയും വെല്ലുവിളികളെ അതിജീവിക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനും കൈകോർത്ത് പ്രവർത്തിച്ചതായും എം.എ.യൂസുഫലി പറഞ്ഞു.

തടസ്സമില്ലാത്ത വിതരണം നിലനിർത്താനും ഉപഭോക്താക്കളെ സേവിക്കാനും നൽകിയ പിന്തുണക്ക് അദ്ദേഹം ആത്മാർത്ഥമായ നന്ദി അറിയിച്ചു. ഉപഭോക്താക്കൾക്ക് എല്ലാ ഉൽപന്നങ്ങളുടെയും സ്ഥിരമായ ലഭ്യത, ഗുണനിലവാരം, വില സ്ഥിരത എന്നിവ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

 

ലോകമെമ്പാടുമുള്ള വൈവിധ്യമാർന്ന ഭക്ഷ്യ ഉൽപന്നങ്ങളും പാചകരീതികളും ഒരുമിച്ച് കൊണ്ടുവരുന്നതാണ് ജി.സി.സിയിലെ ലുലു സ്റ്റോറുകളിൽ നടക്കുന്ന വേൾഡ് ഫുഡ് ഫെസ്റ്റിവൽ. പുതിയ ഉൽ‌പ്പന്നങ്ങളും പ്രീമിയം മാംസങ്ങളും മുതൽ ആഗോള പാൻ‌ട്രി അവശ്യവസ്തുക്കൾ, സ്പെഷ്യാലിറ്റി ചേരുവകൾ, റെഡി-ടു-ഈറ്റ് പലഹാരങ്ങൾ വരെ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്.

26 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപുലമായ സോഴ്‌സിംഗ് ശൃംഖല പ്രയോജനപ്പെടുത്തി ഓരോ രാജ്യത്തിനും അനുയോജ്യമായ ഉൽപ്പന്നങ്ങളുടെ സമഗ്രമായ ശേഖരം ലുലു ഒരുക്കിയിട്ടുണ്ട്. ലൈവ് കുക്കിംഗ് ഷോകളും പ്രത്യേക ഓഫറുകളും ഫെസ്റ്റിവലിന്റെ ഭാഗമാണ്.

Tags:    
News Summary - Lulu Group kicks off GCC 'World Food Festival'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-21 06:48 GMT