കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) അബ്ബാസിയ യൂനിറ്റ് രൂപവത്കരിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന യോഗം ചെയർമാൻ പി.ജി. ബിനു ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എം.എ. നിസ്സാം അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: രഞ്ജിത്ത് ജോണി (കൺവീനർ), മണികണ്ഠൻ ഗംഗാധരൻ (സെക്രട്ടറി), റ്റിബുഷ്യാസ് ലോപ്പസ് (ട്രഷറർ), അജി കുട്ടപ്പൻ (ജോ. കൺവീനർ), സുകുമാരൻ കുമാർ (ജോ. സെക്രട്ടറി), ബോസ്കോ ആന്റണി (ജോ. ട്രഷറർ), ജി. ബാബുരാജ് , എം.ആർ. മനു, ആർ.പി. വിനോദ് കുമാർ, ശിവൻ കുട്ടി, ലതീഷ് ജോൺസൺ, കെ. വിജയൻ, എ.വി. ശർമ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ)
കേന്ദ്ര ജനറൽ സെക്രട്ടറി ആർ. രാധാകൃഷ്ണൻ, കേന്ദ്ര ട്രഷറർ ലിജോയ് ജോളി ലില്ലി, കേന്ദ്ര വൈസ് പ്രസിഡൻറുമാരായ ശ്രീരാഗം സുരേഷ്, എ. മോഹനകുമാർ, കേന്ദ്ര സെക്രട്ടറി ആഷ്ലി ജോസഫ്, ചീഫ് കോഓഡിനേറ്റർ കെ.ആർ. ബൈജു, വനിതവേദി ട്രഷറർ ഷിനി റോബർട്ട് എന്നിവർ സംസാരിച്ചു. കേന്ദ്ര സെക്രട്ടറി വി.ആർ. വിജിത്ത്, ജോ. ട്രഷറർ കൃഷ്ണ രാജ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.ഒ. അരുൺ കുമാർ, പ്രശാന്ത് എസ്., റോബർട്ട് രത്നരാജ്, വനിത വേദി വൈസ് പ്രസിഡന്റ് ശ്രീകല സുരേഷ്, ജോ. ട്രഷറർ എ.ആർ. അശ്വതി, ആർട്സ് സെക്രട്ടറി ജിൻസി ലതീഷ് തുടങ്ങിയവർ സംബന്ധിച്ചു.അബ്ബാസിയ യൂനിറ്റ് കൺവീനർ രഞ്ജിത്ത് ജോണി സ്വാഗതവും ട്രഷറർ റ്റിബുഷ്യാസ് ലോപ്പസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.