കുവൈത്ത് സിറ്റി: ക്രിക്കറ്റ് ക്ലബുകളായ ബ്ലാക് സി.സിയും സ്റ്റോം റൈഡേഴ്സും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ബ്ലാക് സ്റ്റോം ടി.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ടീം കിങ്ങേഴ്സ് ജേതാക്കളായി. വാശിയേറിയ ഫൈനലിൽ ടീം കിങ്ങേഴ്സ് അഞ്ചു റൺസിനു ടീം റൈസിങ് സ്റ്റാർസിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
ടീം എഫ്.സി.സി കുവൈത്തിനാണ് മൂന്നാം സ്ഥാനം. ഡി ഡിവിഷൻ കാറ്റഗറിയിൽ ടീം ഹാപ്പി കുവൈത്താണ് ചാമ്പ്യന്മാർ. സൽമാൻ ഫാരിസ് ഫൈനലിലെ താരമായി. ടൂർണമെന്റ് മികച്ച ബാറ്ററായി ജുമ്റസും ബൗളറായി സബ്രാസും തിരഞ്ഞെടുക്കപ്പെട്ടു. ഗുരുവിന്ദർ സിങ്ങാണ് മാൻ ഓഫ് ദ സീരീസ്. ജേതാക്കൾക്കുള്ള ട്രോഫിയും കാഷ് പ്രൈസും കിങ്ങേഴ്സ് ക്യാപ്റ്റൻ റഫീഖിന് ടി.പി.എൽ കമ്മിറ്റി പ്രസിഡന്റ് രാഹുൽ നായർ, സെക്രട്ടറി സുർജിത് എന്നിവർ ചേർന്ന് കൈമാറി. കമ്മിറ്റി മെംബർമാരായ വിഷ്ണു, സിദ്ദീഖ്, വിനീഷ്, ഷമീർ, ലിജോ, ഷുക്കൂർ എന്നിവർ ആശംസ നേർന്നു. കൺവീനർ റെജീദ് നന്ദി പറഞ്ഞു.
ഫൈനൽ മത്സരം അമ്പയർമാരായ അനീഷ് അബ്ബാസ്, അഷ്റഫ്, കോശി എന്നിവർ നിയന്ത്രിച്ചു. ടി.പി.എൽ സീസൺ-2 ഒക്ടോബറിൽ തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.