കുവൈത്ത് സിറ്റി: ഉപയോഗ ശൂന്യമായ ടയറുകൾ റീസൈക്ലിങ് ചെയ്ത് റോഡിലെ കുഴികൾ അടക്കാന്‍ നടപടി. പദ്ധതിയുമായി ബന്ധപ്പെട്ട് കുവൈത്ത് മുനിസിപ്പാലിറ്റി പരിസ്ഥിതി കാര്യ സമിതി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി എൻജിനീയർ ആലിയ അൽ ഫാർസി പറഞ്ഞു. ഉപേക്ഷിക്കപ്പെടുന്ന ടയറുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായി കഴിഞ്ഞ ദിവസം നടന്ന ശില്പശാലയിലാണ് ആശയം ഉയർന്നുവന്നത്.
പൊതു - സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നാണ് സൂചന. രാജ്യത്ത് പതിനായിരക്കണക്കിന് ടയറുകളാണ് വർഷംതോറും ഉപേക്ഷിക്കപ്പെടുന്നത്. അവ സംസ്കരിച്ചെടുക്കുക വഴി റോഡുകളുടെ ആവശ്യത്തിനുള്ള റബർ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നേരത്തെ പരീക്ഷണാർഥം റോഡുകള്‍ ടാര്‍ ചെയ്യുന്നതിനായി ഉപേക്ഷിക്കപ്പെട്ട ടയറുകള്‍ ഉപയോഗിച്ചിരുന്നു. ഏക്കറുകണക്കിന് പ്രദേശത്ത് വ്യാപിച്ചുകിടന്നിരുന്ന കോടിക്കണക്കിന് ഉപേക്ഷിക്കപ്പെട്ട ടയറുകൾ പരിസ്ഥിതിക്ക് ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. വേനല്‍ കാലങ്ങളില്‍ ടയർ കൂമ്പാരങ്ങളിൽ തീപിടിത്തങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.