??????????? ?????????

തൃശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: തൃശൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കൂർക്കഞ്ചേരി സ്വദേശി ഷിഹാബുദ്ദീൻ കാസിംബേഗ് (57) ആണ്​ മരിച്ചത്​. അബ്ബാസിയയിലെ താമസ സ്ഥലത്ത് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഫർവാനിയ ആശുപത്രിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്. സ്വകാര്യ ഓട്ടോമൊബൈൽ സ്ഥാപനത്തിൽ കാഷ്യറായിരുന്നു. 

കോവിഡ്​ പരിശോധനക്കായി മൃതദേഹത്തിൽനിന്ന്​ സ്രവം എടുത്തിട്ടുണ്ട്​. പിതാവ്​: മൊയ്​തീൻ ബേഗ്​. മാതാവ്​: സുലേഖ. ഭാര്യ: നജംതാജ്​. മകൻ: അയാൻ. ഭാര്യയും ഏഴു വയസ്സായ മകനും കുവൈത്തിലുണ്ട്.

Tags:    
News Summary - thrissur native died in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.