കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ വിന്റർ പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ മഹ്ബൂല യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ‘ഇൻശാത്വ് -2026’ എന്ന പേരിൽ പ്രവർത്തകസംഗമവും പിക്നിക്കും സംഘടിപ്പിച്ചു. അരീഫ്ജാൻ വിന്റർ കേമ്പിങ് സോണിൽ നടന്ന സംഗമം കെ.കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
യൂനിറ്റ് പ്രസിഡന്റ് അൻവർ കാളികാവ് അധ്യക്ഷതവഹിച്ചു. മുസ്തഫാ സഖാഫി, ശബീർ സലഫി, സാലിഹ് സുബൈർ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. ജനറൽ സെക്രട്ടറി അസദ് ഇർഫാൻ സ്വാഗതവും ട്രഷറർ സിറാജുദ്ദീൻ കാലടി നന്ദിയും പറഞ്ഞു. വിവിധ കായിക, വിനോദ, വിജ്ഞാന മത്സരങ്ങൾ നടന്നു. സാജു ചെംനാട്, റമീസ് അരിക്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.